LIFEMovie

എന്റെ താടി എന്റെ സ്വഭാവമാണ്: പപ്പയുടേതങ്ങനല്ലെന്ന് ജീന്‍ പോള്‍

ലയാള സിനിമയില്‍ ആദ്യമായി ഒരു അച്ഛനും മകനും ചേര്‍ന്ന് സിനിമ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിച്ചിരിക്കുകയാണ്. ലാലും മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്നാണ് സുനാമി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ പോള്‍ തന്റെ താടിയെക്കുറിച്ച് സംസാരിച്ചത്. തന്റെ താടി തന്റെ സ്വഭാവമാണെന്നും അത് വെറുതേ വളര്‍ത്തിയിടുന്നതുമാണ് തന്റെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. പപ്പ കുറച്ചു കൂടി താടിയൊക്കെ വെട്ടിയൊതുക്കി നടക്കുന്ന മനുഷ്യനാണ്-ജീന്‍ പറയുന്നു

ഇന്നസെന്റ് പറഞ്ഞ കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് സംവിധായകനായ ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപിന്റെയും രമേശ് പിഷാരടിയുടേയും നരേഷനിലാണ് ചിത്രത്തിന്റെ ആദ്യ ടീസറുകള്‍ പുറത്തിറങ്ങിയത്. ഇന്നസെന്റ്, ബാലു വര്‍ഗീസ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യഗാനത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker