KeralaNEWS

ശബരിമല വിഷയം; പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് വിജയരാഘവന്‍, സുപ്രീംകോടതി തീരുമാനിക്കട്ടെയെന്ന് രാമചന്ദ്രന്‍ പിള്ള

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്ത്.

പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നുമായിരുന്നു പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്നായിരുന്നു എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം.വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. ഇനി സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും വിമര്‍ശിക്കാന്‍ എന്‍എസ്എസിന് ജനാധിപത്യ പരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ലെ സംഭവങ്ങളില്‍ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമാണ്. അതിനാല്‍ വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker