LIFEMovie

പിറന്നാള്‍ ദിനത്തില്‍ നാടിനെ വിറപ്പിച്ച് സൈജു കുറുപ്പ്: ഇനി ഗുണ്ടജയന്റെ വിളയാട്ടം

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വേഫറര്‍ ഫിലിംസിന് വേണ്ടി ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. രാജേഷ് വര്‍മ്മ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എല്‍ദോ ഐസക്കാണ്. മ്യൂസിക് ബിജിബാലും എഡിറ്റിംഗ് കിരണ്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളെഴുതിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker