LIFEMovie

ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനം മിനി കൂപ്പര്‍: ആശംസകളുമായി സിനിമാ ലോകം

ലയാള സിനിമാ മേഖലയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഗുഡ്‌വില്‍ സിനിമാസ് എന്ന പ്രൊഡക്ഷന്‍ ഹൗസിലൂടെ അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടുതലും മമ്മുട്ടിയെ നായകനാക്കിയാണ് അദ്ദേഹം സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. അവയില്‍ പലതും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളുമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ഒരു മിനി കൂപ്പര്‍ സമ്മാനം നല്‍കി ശ്രദ്ധേയനായിരിക്കുകയാണ് ജോബി ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയ കാര്യം ജനങ്ങളോട് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദൈവത്തിന് നന്ദി, കാരണം ഞാന്‍ ജനിച്ചതും, വളര്‍ന്നതും, ജീവിക്കുന്നതും കുറേ സുന്ദരികളുടെ കൂടെയാണ്. അന്നും ഇന്നും എന്നും. എന്റെ എല്ലാ സുന്ദരികളും എപ്പോഴും എന്നെ സ്‌നേഹിക്കുന്നവരും, ഇഷ്ടപ്പെടുന്നവരും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ആയിരുന്നു അതില്‍ പ്രധാനികള്‍, പരിശുദ്ധ കന്യാമറിയം, എന്റെ അമ്മ, ജെഫി, ജെയിന്‍ എന്റെ ഭാര്യയായ നീ അങ്ങനെ ഒത്തിരി പേര്‍….അപ്പോള്‍ നിന്റെ ജന്മദിനം എനിക്ക് ഒത്തിരി പ്രീയപ്പെട്ടതാണ് സുനിമോള്‍….ചില പിണക്ക ഇണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും നീ എപ്പോഴും എനിക്ക് പ്രീയപ്പെട്ടവര്‍ ആണ് എപ്പോഴും…ഇനിയും സര്‍വേശ്വരന്‍ തരുന്ന എല്ലാ ജന്മദിനങ്ങളും ഒന്നിച്ചു ആഘോഷിക്കാന്‍ ഇടവരുത്തട്ടെ…..Happy birthday my dear…..May god bless you

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker