SportsTRENDING

കർണാടകയെ വീഴ്ത്തി പൃഥ്വി

പൃഥ്വിയുടെ ടൂർണമെന്റിലെ നാലാം സെഞ്ചുറിയാണിത്

നിലവിലെ ചാമ്പ്യൻമാരായ കർണാടകയെ അട്ടിമറിച്ച് മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലിലെത്തി. സെഞ്ചുറിയുമായി ഒരിക്കൽകൂടി തിളങ്ങിയ പൃഥ്വി ഷാ ആണ് കർണാടകയുടെ നട്ടെല്ലൊടിച്ചത്. 72 റൺസിനാണ് മുംബൈ കർണാടകയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 323 റൺസ് വിജയലക്ഷ്യമാണ് കർണാടകയുടെ മുൻപിൽ വെച്ചത്. എന്നാൽ കർണാടകയുടെ മറുപടി ബാറ്റിംഗ് 250 റൺസിൽ അവസാനിച്ചു. കലാശപ്പോരാട്ടത്തിൽ ഉത്തർപ്രദേശ് ആണ് മുംബൈയുടെ എതിരാളികൾ.

മുംബൈയുടെ ഓപ്പണറായ പൃഥ്വി 122 പന്തിൽ നിന്ന് 165 റൺസെടുത്തു. പൃഥ്വിയുടെ ടൂർണമെന്റിലെ നാലാം സെഞ്ചുറിയാണിത്. ഇതിൽ ഒരെണ്ണം ഇരട്ട സെഞ്ച്വറിയും.

കർണാടകയ്ക്കായി തിളങ്ങിയത് മലയാളി ഓപ്പണർ ദേവദത് പടിക്കൽ ആണ്. പടിക്കൽ 64 പന്തിൽ നിന്ന് 64 റൺസെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker