NewsThen Special

ഇരവിപുരത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക്, ആറ് റെയിൽവേ മേൽപ്പാലങ്ങളും രണ്ട് ഫ്ലൈ ഓവറുകളും

പോളയത്തോട് റെയിൽവേ മേൽപ്പാലത്തിന് 2021ലെ ബജറ്റിൽ അനുവാദം ലഭിച്ചു

എം നൗഷാദ് എം എൽ എ അഞ്ച് വർഷം പൂർത്തിയാക്കുന്നത് മണ്ഡലത്തിന്റെ ചിരകാല അഭിലാഷങ്ങൾ സഫലീകരിച്ച് കൊണ്ടാണ്. കഴിഞ്ഞ അഞ്ച് ബജറ്റുകളിലൂടെ മണ്ഡലത്തിൽ ആറ് റെയിൽവേ മേൽപ്പാലങ്ങൾക്കും രണ്ട് ഫ്ലൈ ഓവറുകൾക്കും അനുമതി നേടാൻ നൗഷാദിനായി.

ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന് സ്ഥലമെടുപ്പ് ഉൾപ്പെടെ 37.14 കോടി രൂപയാണ് നേടാനായത്. ഇതിന്റെ നിർമ്മാണം ആരംഭിച്ചു. മയ്യനാട് മേൽപ്പാലത്തിന് 25.94 കോടി രൂപ നേടാനായി. ഇതിന്റെ സ്ഥലമെടുപ്പ് തുടരുകയാണ്.

കോളേജ് ജംഗ്ഷൻ മേൽപ്പാലത്തിന് 44.66 കോടി രൂപയാണ് നേടിയെടുത്തത്. ഇതിന്റെ ഭരണാനുമതി ലഭിച്ചു. കല്ലുംതാഴം റെയിൽവേ മേൽപ്പാലത്തിന് 30.93 കോടിയുടെ ഭരണാനുമതി ലഭിച്ചു.

പോളയത്തോട് റെയിൽവേ മേൽപ്പാലത്തിന് 2021ലെ ബജറ്റിൽ അനുവാദം ലഭിച്ചു. 50 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കൂട്ടിക്കട റെയിൽവേ മേൽപ്പാലത്തിനും ബജറ്റിൽ അനുവാദം ലഭിച്ചു. 50 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്.

20 കോടി മുടക്കുള്ള അയത്തിൽ ഫ്ലൈ ഓവറിന് ഡിപിആർ തയ്യാറായി വരുന്നു. കല്ലുംതാഴം ഫ്ലൈ ഓവറിനും 50 കോടി രൂപയുടെ ഡിപിആർ ആണ് തയ്യാറായി വരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker