LIFEMovie

പുരോഹിതന്റെ കുറ്റാന്വേഷണം: ദ് പ്രീസ്റ്റിന് നാടെങ്ങും മികച്ച പ്രതികരണം-റിവ്യു


മെഗാസ്റ്റാര്‍ മമ്മുട്ടിയെ നാകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദ് പ്രീസ്റ്റ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. തീയേറ്ററിലെ ആദ്യ ഷോ അവസാനിക്കുമ്പോള്‍ ചിത്രത്തിന് കേരളമൊട്ടാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറര്‍ മിസ്റ്ററി ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ ചിത്രമായിരുന്നിട്ടും ഒരു തുടക്കക്കാരന്റെ പിഴവുകളൊന്നും ചിത്രത്തില്‍ ജോഫിന്‍ വരുത്തിയിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം

ചിത്രത്തില്‍ ഫാദര്‍ ബെനഡിക്ട് എന്ന കഥാപാത്രമായാണ് മമ്മുട്ടി പ്രത്യക്ഷപ്പെടുന്നത്. തീയേറ്റര്‍ എക്‌സ്പീരിയന്‍സില്‍ കാണേണ്ട ചിത്രമാണ് പ്രീസ്റ്റ് എന്ന ചിത്രം കണ്ട
വര്‍ ഒന്നടങ്കം പറയുന്നു. ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റി, സൗണ്ട് ഡിസൈന്‍, പശ്ചാത്തല സംഗീതം എന്നിവ എടുത്തു പറയേണ്ടതാണ്. കഥയുടെ മൂഡിനും സീനുകളും പിരിമുറക്കത്തിനും അനുയോജ്യമായ തരത്തിലാണ് ഛായാഗ്രഹണവും ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

പതിയെ തുടങ്ങുന്ന ഒന്നാം പകുതി ഇന്റര്‍വെല്ലിനോട് അടുക്കുമ്പോള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ ഇന്റര്‍വെല്‍ പഞ്ച് തന്നെയാണ് ഒന്നാം പകുതിയുടെ പ്രധാന ആകര്‍ഷക ഘടകമെന്ന് പറയാം. രണ്ടാം പകുതി ഒന്നിനെ അപേക്ഷിച്ച് അല്‍പ്പം സമയക്കൂടുതല്‍ ഉണ്ടെങ്കിലും അനാവശ്യമായ വലിച്ചു നീട്ടലുകള്‍ വരുത്താതേ എഡിറ്റര്‍ കത്രിക വെച്ചിട്ടുണ്ട്. മികച്ച എഡിറ്റിംഗിന് ഷമീര്‍ മുഹമ്മദിനും ഒരു കൈയ്യടി നല്‍കാം. ഹൊറര്‍ മൂഡിലുള്ള ചിത്രമായിരുന്നിട്ടു കൂടി അനാവശ്യമായ VFX ഷോട്ടുകളോ, കറുത്ത പൂച്ചയോ, മൂങ്ങയോ, നീല വെളിച്ചമോ, ഹോമമോ, പുകയോ പോലെയുള്ള സ്ഥിരം ക്ലീഷേ ഒഴിവാക്കിയതിനും സംവിധായകന്‍ കൈയ്യടി അര്‍ഹിക്കുന്നു. സയന്റിഫിക്കായി കാര്യങ്ങളെ അവതരിപ്പിക്കാനാണ് സംവിധായകനും തിരക്കഥാകൃത്തുകളും ഇവിടെ ശ്രമിച്ചിരിക്കുന്നത്. അത് തന്നെയാണ് പ്രീസ്റ്റിനെ സ്ഥിരം ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker