NEWS

അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അഭിനന്ദനവുമായി മുഖ്യമന്ത്രി

നാലാം ക്ലാസ് വിദ്യാർത്ഥി അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്. 30 സെക്കൻഡിൽ 200 പഞ്ച് ചെയ്താണ് റെക്കോർഡ് നേടിയത്. ഈ നേട്ടം കൈവരിച്ച് ഏഷ്യയിലെ തെന്നെ ഒന്നാമനാണ് ഈ കൊച്ചു മിടുക്കൻ.

തൃക്കരിപ്പൂർ: പിലിക്കോട്ടെ ബിനീഷ്, ജീന ദമ്പതികളുടെ മകനായ അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്. 30 സെക്കൻഡിൽ 200 പഞ്ച് ചെയ്താണ് ഈ റെക്കോർഡ് നേടിയത്.
ഈ നേട്ടം കൈവരിച്ച് ഏഷ്യയിൽ തന്നെ ഒന്നാമനായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.
ഇന്തൃ ബുക്ക് ഓഫ് റെക്കോർഡ് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. ഏഷൃ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് മുഖൃമന്ത്രിയെ കാണിക്കാനുള്ള ഭാഗൃം അനയ് ശിവനു ലഭിച്ചു. കുടുംബത്തോടൊപ്പം ഓഫീസിൽ നേരിട്ടെത്തിയ അനയ്നെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

നാലു വയസ്സു മുതൽ തൈക്കോണ്ടോ പഠിക്കുന്നുണ്ട് അനയ്. ഗോവയിൽ നടന്ന നാഷണൽ തൈക്കോണ്ടോ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവാണ്.
സംസ്ഥാനതലത്തിലും നിരവധി മെഡലുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ആർച്ചറിയിലും മെഡലുണ്ട് .രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള അനയുടെ സംസ്ഥാന വികസനത്തിന്റ വീഡിയോയ്ക്ക് അനുമോദനങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.
പുതിയ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യവും അനയ്ക്ക് ലഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം വന്ന് എല്ലാവരും ദുരിതത്തിൽ ആയിരിക്കുമ്പോൾ തന്റെ പുതിയ ഡ്രസ്സുകളും സമ്പാദൃകുടുക്കയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഈ 9വയസുകാരൻ.
കൂടാതെ മറ്റ് ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് സ്വന്തം സാമൂഹ്യപ്രതിബദ്ധത തെളിയിച്ചു. അനയ് ശിവൻ്റെ പ്രവർത്തനങ്ങൾ അറിയാനിടയായ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ നേരിട്ടെത്തി അനയ്ക്ക് ഉപഹാരംനൽകിയിരുന്നു. പയ്യന്നൂർ ചിന്മയവിദ്യാലയം നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനയ്.

Back to top button
error: