Social MediaTRENDING

ചത്ത് കട്ടിലൊഴിയും ഇറങ്ങിവരാൻ മടിക്കുന്നവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ധീരവും കൃത്യവുമായ തീരുമാനം: അസീബ് പുത്തലത്ത്

രണ്ട് വട്ടം തുടർച്ചയായി വിജയിച്ചവരെ ഒഴിവാക്കുന്നു, അതിൽ 33 സിറ്റിങ് എം എൽ എമാർ, 5 മന്ത്രിമാർ. എല്ലാവരും അയാളൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്, പകരം വക്കാൻ കഴിയില്ല എന്ന് തോന്നിപ്പിക്കുന്നവർ.

പകരം അവർക്കൊപ്പമോ മുൻപോ അതേ ആവേശത്തോടെ, ആത്മാർത്ഥതയോടെ കൊടി പിടിച്ചവരെ, സംഘാടനം നടത്തിയവരെ, പാർട്ടിയെ നയിച്ചവരെ, ചെറുപ്പക്കാരെ കൃത്യമായി പരിഗണിച്ചിരിക്കുന്നു.

പാർലമെന്ററി രാഷ്ട്രീയത്തിന്റെ ചക്കരപ്പന്തലിലേക്ക്, സ്റ്റേറ്റ് ചെലവിലോടുന്ന കാറിലേക്ക് ഒരിക്കൽ കേറിയാൽ സ്മൃതികോശങ്ങൾ നശിക്കും വരെ, നാട്ടുകാർ വലിച്ച് താഴെയിറക്കും വരെ, ചത്ത് കട്ടിലൊഴിയും ഇറങ്ങിവരാൻ മടിക്കുന്നവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ധീരവും കൃത്യവുമായ തീരുമാനം.

50 കൊല്ലം തുടർച്ചയായി എം എൽ എയും ഒന്നിടവിട്ട് മന്ത്രിയുമാവുകയും, അന്ന് മുതൽ രാവിലെ ജോഗിംഗിന് പോകും വഴി മനോരമയെ കൂട്ടി വഴിയരികിൽ കുടിൽ കെട്ടി താമസിക്കുന്ന ചേച്ചിയുടെ കയ്യിൽ നിന്നും ഈ അമ്പത് കൊല്ലവും ഒരേ നിവേദനം വാങ്ങി പോസ് ചെയ്യുകയും, മണ്ഡലം ജയിച്ച് കേറിയ‌കാലത്തെങ്ങനെയിരുന്നോ അത് പോലെ തന്നെ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഖദർകിഴവന്മാർക്ക് ഒരിക്കലും മനസിലാവാത്തത്.

ഇടതുപക്ഷത്തിന് അഭിവാദ്യങ്ങൾ.!❤

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker