LIFEMovie

അഭിനയം മാത്രമല്ല കബഡി കളിയും തനിക്കു വഴങ്ങുമെന്ന് റോജ

തെന്നിന്ത്യന്‍ താരവും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയുമായ റോജയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. സിനിമയില്‍ നിന്നും വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയ താരം ഇപ്പോള്‍ എം.എല്‍.എ ആണ്. ചിറ്റൂരില്‍ നിന്നുള്ള താരത്തിന്റെ കബഡി വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുന്നത്. ചിറ്റൂരില്‍ നടന്ന അന്തര്‍ ജില്ല കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ താനും ചെറുപ്പത്തില്‍ കബഡി കളിക്കാറുണ്ടായിരുന്നുവെന്ന് റോജ പറഞ്ഞതോടെയാണ് സംഘാടകര്‍ താരത്തെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകരുടെ ക്ഷണം സ്വീകരിച്ച റോജ ആദ്യ മത്സരത്തില്‍ റെനിഗുണ്ട ടീമിനുവേണ്ടിയും രണ്ടാം മത്സരത്തില്‍ തിലുവലങ്ങാട് ടീമിന് വേണ്ടിയും കളത്തിലിറങ്ങി. വിസലടിച്ചും ആര്‍പ്പു വിളിച്ചു കാണികള്‍ റോജയ്ക്ക് പിന്തുണയേകി

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker