KeralaNEWS

തൃശ്ശൂര്‍പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി

കോവിഡ് പശ്ചാത്തലമായതിനാല്‍ തൃശ്ശൂര്‍പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി മന്ത്രിസഭാ യോഗം. ഇത്തവണ തൃശൂര്‍ പൂരം പഴയതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആറ്റുകാല്‍ പൊങ്കാലയും ശബരിമല ഉത്സവവും നല്‍കിയ മാതൃക മുന്നിലുണ്ടെന്ന് പ്രതികരിച്ചു.

അതേസമയം തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയില്‍ ഇത്തവണ നടത്താന്‍ സാധിച്ചേക്കില്ല. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker