KeralaNEWS

പി.സി.ചാക്കോ കോൺഗ്രസ് വിട്ടു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെ മുതിര്‍ന്ന നേതാവും നാലുതവണ കേരളത്തില്‍ നിന്നുളള ലോക്‌സഭാംഗവുമായ പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണനയുണ്ടായെന്നും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് നടക്കുന്നത് എന്നും അദ്ദേഹം പരാതി ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പി സിചാക്കോയുടെ ഈ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയര്‍ത്തുന്ന വിഷയം. മുതിര്‍ന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker