ഇരവിപുരം നിലനിർത്താൻ നൗഷാദ്

മണ്ഡലങ്ങളില്‍ ജനകീയനായി നിറഞ്ഞുനില്‍ക്കുന്നതാണ് ജനപ്രതിനിധികളുടെ വിജയം. അത്തരത്തില്‍ കൊല്ലം ജില്ലയിലെ ഇരവിപുരത്തെ ജനനായകനാണ് എംഎല്‍എ എം നൗഷാദ്. നാടിന്റെ സ്വപ്നങ്ങള്‍ക്ക് രഥവേഗം നല്കിയ ഇച്ഛാശക്തിയുളള അമരക്കാരന്. അങ്ങനെ വിളിക്കാന്‍ കാരണം അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ. കൊല്ലം ജില്ലയിലെ ഏറ്റവും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ വികസനപ്രവര്‍ത്തനങ്ങള്‍ നൗഷാദിന് തുണയാകും എന്നതില്‍ സംശയമില്ല. പരമ്പരാഗത ആര്‍എസ്പി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫുണ്ടെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിലേക്ക് വിരല്‍ ചൂണ്ടുന്നു.
നാടിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കുന്നു. ഓഫീസുകള്‍ കയറിയിറങ്ങി അനുമതി വാങ്ങുന്നു. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളെ കുട്ടികള്‍ തിങ്ങിനിറഞ്ഞ വിദ്യാലയമാക്കി മാറ്റി. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് ഹൈടെക് കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഇരവിപുത്തും, മയ്യനാടും, കൂട്ടികടയിലും എസ്എന്‍ കോളജ് ജംഗ്ഷനിലും മേല്‍പ്പാലങ്ങള്‍ വരുന്നു. കൊല്ലത്തെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിന് അരികെ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു ഇങ്ങനെ പോകുന്നു ഇരവിപുരത്തെ ജനകീയ നായകന്റെ വികസനനേട്ടങ്ങള്‍.
എന്നാല്‍ ഇപ്പോഴിതാ എംഎല്‍എ എന്ന നിലയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മണ്ഡലത്തിന്റെ ചിരകാല അഭിലാഷത്തിന് ചിറകേകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് എംഎല്‍എ നൗഷാദ്. അരനൂറ്റാണ്ടായി നാട് ആഗ്രഹിക്കുന്ന ഇരവിപുരം കാവല്‍പ്പുര മുക്കില്‍ ഒരു റെയില്‍വേ മേല്‍പ്പാലം. എന്നാല്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നൗഷാദിന് സാധിച്ചു. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫും എം നൗഷാദ് ജനങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്കി എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇരവിപുരത്ത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉറപ്പ്. അങ്ങനെ 23ന് മുഖ്യമന്ത്രി പിണറായി വിജയന് റെയില്‍വേ മേല്‍പ്പാലത്തിന്റെ ആദ്യ ശില പാകി. കിഫ്ബിയില്‍ നിന്നും ആകെ 37.14 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇരവിപുരം കാവല്‍പ്പുര ജംഗ്ഷനിലെ 547 നമ്പര്‍ ലെവല്‍ക്രോസ് മുകളിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. 88 ഉടമകളില്‍ നിന്നായി ഒരേക്കര്‍ 30 സെന്റ് സ്ഥലമാണ് മേല്‍പാലത്തിനായി ഏറ്റെടുത്തത്. മാത്രമല്ല ഏറ്റെടുത്ത സ്ഥലത്തെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പുനരധിവാസപാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരവും നല്കി.
412 മീറ്റര്‍ നീളത്തിലും രണ്ട് ലെയിന്‍ റോഡും നടപ്പാതയും ഉള്‍പ്പെടെ 10.05 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. 12 മാസമാണ് നിര്‍മ്മാണ കാലാവധി. 2016ല്‍ പ്രഖ്യാപിച്ച പദ്ധതി ആ വര്‍ഷം ഒക്ടോബറില്‍ തന്നെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷനെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഭരണാനുമതിയും നല്കി. 2012-13ലെ വര്‍ക്ക് പ്രോഗ്രാമില്‍ 298-ാം നമ്പര്‍ പദ്ധതിയായി ഉള്‍പ്പെടുത്തി റെയില്‍വേ അംഗീകാരം നല്കിയ ഇരവിപുരം റെയില്‍വേ മേല്‍പ്പാലത്തിന്റെ ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് 2013 ഏപ്രില്‍ 17നാ തന്നെ അംഗീകാരം നല്‍കിയിരുന്നു.
അതേസമയം, കഴിഞ്ഞ അഞ്ച് ബജറ്റുകളിലൂടെ മണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും രണ്ട് ഫ്ളൈ ഓവറുകള്‍ക്കും അനുമതി നേടാനായി. മാത്രമല്ല 2021ലെ ബജറ്റില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ക്ക് കൂടി അനുവാദം ലഭിച്ചു. പോളയത്തോട്ടിലും കൂട്ടിക്കടയിലും. ഇങ്ങനെ സാമ്പത്തിക അനുവാദം ലഭിക്കുന്ന മല്േപ്പാലങ്ങളുടെ എണ്ണം 8 ആയി. ഇത്തവണ മണ്ഡലത്തിന് ആകെ 322.5 കോടിയുടെ പദ്ധതികള്‍ക്കാണ് അനുവാദം ലഭിച്ചത്. എന്തുതന്നെയായാലും പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ രാഷ്ട്രീയ വിദ്വേഷം കൊണ്ട് പ്രചരിപ്പിക്കുന്ന കളളകഥകളെ തളളിക്കളയാന്‍ ഇരവിപുരത്തുകാര്‍ക്ക് ആവും. കാരണം ജനമനസ്സ് നൗഷാദിനൊപ്പമാണ്.