IndiaNEWS

മത്സരിക്കാന്‍ താരങ്ങളാല്‍ നിറഞ്ഞ മൂന്നാം മുന്നണിയുമായി കമല്‍ഹാസന്‍

തമിഴ്‌നാട്ടില്‍ നടന്‍ കമല്‍ഹാസന്റെ മൂന്നാം മുന്നണി താരങ്ങളുടെ പാര്‍ട്ടിയായി മാറുന്നു. നടന്‍ ശരത് കുമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റുകള്‍ ചൊല്ലി അണ്ണാ ഡിഎംകെ വിട്ട വിജയകാന്തും മുന്നണിയുടെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ മുന്നണിയിലെ ആകെയുളള നാല് പാര്‍ട്ടികളില്‍ മൂന്നും താരപാര്‍ട്ടിയായി മാറും.

കമലിന്റെ മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, എസ്ആര്‍എം വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണു നിലവില്‍ മൂന്നാം മുന്നണിയിലുള്ളത്.

ചെന്നൈയിലെ ആലന്തൂരിലും കോയമ്പത്തൂര്‍ സൗത്തിലുമായിരിക്കും കമല്‍ഹാസന്‍ മത്സരിക്കുക എന്നാണ് വിവരം. എന്നാല്‍ ശരത്കുമാര്‍ നേരത്തെ വിജയിച്ച തെങ്കാശിയിലും ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ കോവില്‍ പെട്ടിയിലും ജനവിധി തേടുമെന്നാണ് സൂചന. വിജയ്കാന്ത് വിരുഗമ്പാക്കം മണ്ഡലത്തില്‍ മത്സരിക്കാനാണ് താരത്തിനു ഇഷ്ടമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker