NEWS

അഴിമുഖത്ത് ഒഴുക്കിൽ പെട്ട് കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കിൽപ്പെട്ടാണ് കാണാതായത്. ഇന്ന് ഉച്ചയോടുകൂടി വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിൻ്റെ മകൻ മിസ്ഹബ് (16)ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.

Back to top button
error: