NewsThen Special

4 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ജെ.ഡി.എസ്

തിരുവനന്തപുരം: നിയസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കോവളത്ത് നീലലോഹിതദാസ് നാടാരും, തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടിയും അങ്കമാലിയില്‍ ജോസ് തെറ്റയിലുമാണ് സ്ഥാനാര്‍ത്ഥികള്‍.

കേരളത്തില്‍ നിന്നും ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ലമെന്ററി ബോര്‍ഡ് ശിപാര്‍ശക്കായി ദേവഗൗഡക്ക് വിടുകയും പട്ടികക്ക് അനുമതി നല്‍കിക്കൊണ്ട് ദേവഗൗഡ ഇന്ന് സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker