KeralaNEWS

കോവിഡ് വ്യാപനം; തമിഴ്‌നാട് അതിര്‍ത്തിയില്‍ നിയന്ത്രണം, ഇ-പാസ് നിര്‍ബന്ധം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശോധിക്കും. മാത്രമല്ല തമിഴ്‌നാടിന്റെ ഇ- പാസ് ഉളളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തി വിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപാസ് (ടിഎന്‍ഇപാസ്)തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നാണ് ലഭ്യമാകുക.

അതേസമയം, തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂര്‍ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ അതു നിര്‍ബന്ധമാക്കിയിട്ടില്ല.

കോയമ്പത്തൂരുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്‌പോസ്റ്റുകളിലാണ് പരിശോധന. അതേസമയം, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നടപടി ബാധകമല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker