KeralaNEWS

സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡിയുടെ വാഗ്ദാനം ; മൊഴി പുറത്ത്‌

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ നിര്‍ണായക മൊഴി പുറത്ത്. സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടേതാണ് ഈ മൊഴി.സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നല്‍കിയത്.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാഗ്ദാനം നല്‍കിയതായാണ് മൊഴി. ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്ന് പറയണം, ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണമെന്നും ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും , ഡിവൈഎസ്പി രാധാകൃഷ്ണനുമാണ് ഈ വാഗ്ദാനം നല്‍കിയതെന്നും റെജി മോള്‍ പറയുന്നു.

ആഗസ്ത് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞതെന്നും
പലപ്പോഴും പുലര്‍ച്ചെ നാലുമണി വരെ ചോദ്യം ചെയ്യാറുണ്ടെന്നും മൊഴിയില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker