NewsThen Special

കെ.ബാബുവിനേയും കെ.സി ജോസഫിനേയും മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ കെ. ബാബുവിനും കെ.സി ജോസഫിനും വേണ്ടി രംഗത്തിറങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇരുവരേയും മത്സരിപ്പിക്കണമെന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശനമായ നിലപാടാണ് ഉമ്മന്‍ചാണ്ടി മുമ്പോട്ട് വെച്ചത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഇരിക്കൂറില്‍ കെ.സി. ജോസഫ് മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റല്‍ പരിഗണിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോന്നിയില്‍ റോബിന്‍ പീറ്ററെ മത്സരിപ്പിക്കണമെന്ന് അടൂര്‍ പ്രകാശും ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഷാഫി പറമ്പില്‍ ഒരുപക്ഷേ പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് മാറി മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. പാലക്കാട്ടെ സാധ്യതാ പട്ടികയില്‍ എ.വി. ഗോപിനാഥിന്റെ പേരുണ്ട്. അതിനാല്‍ പാലക്കാട് എ.വി. ഗോപിനാഥിനെ പരിഗണിച്ചേക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker