KeralaNEWS

എന്റെ രാഷ്ട്രീയം ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ്: സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് മമ്മുട്ടി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചലച്ചിത്ര താരങ്ങളില്‍ ആരൊക്കെ മത്സര രംഗത്തേക്ക് വരുമെന്ന കാര്യത്തില്‍ പൂര്‍ണ വ്യക്തതയായിട്ടില്ല. കൊല്ലത്ത് നിന്നും മുകേഷ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തുമെന്നത് മാത്രമാണ് സ്ഥിരീകരിച്ച വാര്‍ത്ത. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അന്തിമ പട്ടിക പുറത്തു വരുമ്പോള്‍ മാത്രമാണ് അതില്‍ ഏതൊക്കെ സിനിമാക്കാര്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മുട്ടി സജീവ രാഷ്ടീയത്തിലേക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തോട് താരം പ്രതികരിച്ചിരിക്കുകയാണ്.

മമ്മുട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരത്തോടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ചോദ്യത്തിന് മറുപടിയായി താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും ഒരു പാര്‍ട്ടിയും തന്നെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പറയുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്താണെന്നുള്ളത് വ്യക്തമാണ്. ഓരോ ഇലക്ഷനെത്തുമ്പോഴും താന്‍ മത്സരിക്കുമെന്ന് കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും കാര്യമായി എടുക്കാറില്ലെന്നും മമ്മുട്ടി പറഞ്ഞു. എന്റെ രാഷ്ട്രീയം ഞാനിപ്പോള്‍ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തമിഴ്‌നാട്ടിലേതിന് സമാനമായി സിനിമാക്കാര്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന സാഹചര്യമല്ല കേരളത്തിലേത്. എന്തായാലും നിലവില്‍ മത്സരരംഗത്തേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും ചോദ്യം ഉയര്‍ന്നെങ്കിലും താനത് കണ്ടില്ലെന്ന് മറുപടി പറയുകയായിരുന്നു. മോഹന്‍ലാലിനെപ്പോലെ സംവിധാന രംഗത്തേക്ക് ചുവട് മാറ്റുമോ എന്ന ചോദ്യത്തിന് ആദ്യം ഇതൊന്ന് നേരേയാവട്ടെ എന്നിട്ട് വേറെ മേഖലയെക്കുറിച്ച് ആലോചിക്കാമെന്ന് മറുപടി നല്‍കി. സിനിമയിലുള്ളവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ കലയില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker