CrimeNEWS

ഒന്നരക്കോടിയുടെ വീടിനായി പ്രണയം;40കാരനെ കൊന്ന് വീപ്പയിലാക്കി കിണറ്റില്‍ തളളി

ഒന്നരവര്‍ഷം മുമ്പ് കാണാതായ 40 കാരന്റെ മൃതദേഹം കിണറിനുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പയില്‍ കണ്ടെത്തി. കാഞ്ചീപുരത്തിന് അടുത്തുള്ള കൊഞ്ചി അടൈക്കാന്‍ എന്നയാളുടെ മൃതദേഹം ആണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പതിനെട്ട് മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്ര (45), മകന്‍ രഞ്ജിത്ത് (24), ബന്ധുക്കളായ എഴുമലൈ (49), വിവേകാനന്ദന്‍ (26), ടാര്‍സാന്‍ (29), സതീഷ്(26), സുബ്രഹ്മണി (30)എന്നിവരാണ് അറസ്റ്റിലായത്.

2019 ഓഗസ്റ്റിലാണ് ഇരുങ്കോട്ട് കോട്ടയില്‍ ഓട്ടോമൊബൈല്‍ ഫാക്ടറി ടെക്‌നീഷ്യനായിരുന്ന കൊഞ്ചി അടൈക്കാനെ കാണാതായത്. ഭാര്യ പളനിയമ്മാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. എന്നാല്‍ കുടുംബ പ്രശ്‌നം മൂലം കൊഞ്ചി നാടുവിട്ടു എന്നായിരുന്നു പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. അതിനിടെയാണ് കൊഞ്ചിയുടെ അക്കൗണ്ടില്‍നിന്ന് അനന്തരവന്റെ ഭാര്യ ചിത്രയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം കൈമാറ്റം നടത്തിയതായി ഭാര്യ പളനിയമ്മാളിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പളനിയമ്മാള്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വിവാഹത്തിനു മുമ്പ് കൊഞ്ചി അടൈകനും ചിത്രയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും കൊഞ്ചിയുടെ പണത്തില്‍ നോട്ടമിട്ട് ചിത്ര ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒന്നരക്കോടിയുടെ വീട് നിര്‍മ്മിക്കാനായി പണം കണ്ടെത്തുകയായിരുന്നു ചിത്രയുടെ ലക്ഷ്യം. അങ്ങനെ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു വിളിച്ചുവരുത്തി വാടക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി ചിത്രയ്ക്ക് തന്നെ തിരിച്ചടിയായി. പണം തട്ടാന്‍ ശ്രമിച്ചെങ്കിലും കൊഞ്ചി അടൈകന്‍ എതിര്‍ത്തതോടെ കൊന്ന് ഇരുമ്പ് വീപ്പയിലാക്കി . പിന്നീട് കോണ്‍ക്രീറ്റ് കൊണ്ട് വീപ്പയുടെ വായ്ഭാഗം അടച്ച് കൊഞ്ചി പുറത്തെ മലപ്പട്ടം എന്ന സ്ഥലത്തെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker