പാലയില്‍ ജോസ് കെ മാണി അങ്കത്തിനിറങ്ങും. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

കേരളം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും ഏത് വിധേനയും ജയം നേടാനുള്ള കഠിന ശ്രമത്തിലാണ്. വലതുപക്ഷത്ത് നിന്നും വിട്ട് ചെങ്കൊടിക്കീഴിലെത്തിയ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും ഈ തിരഞ്ഞെടുപ്പ് അതിപ്രധാനമാണ്. കെ.എം.മാണിയുടെ തട്ടകം തിരിച്ചു പിടിക്കാന്‍ പാലായില്‍ മത്സരിക്കാനിറങ്ങുന്നത് മകനായ ജോസ് കെ മാണി തന്നെയാണ്. ഇതോടെ പാലാ തിരഞ്ഞെടുപ്പിലെ സുപ്രധാനമായ മണ്ഡലമായി മാറി കഴിഞ്ഞിരിക്കുന്നു. ജോസ് കെ മാണി പാലയിലെത്തുമ്പോള്‍ മത്സരം കനക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരള കോണ്‍ഗ്രസ്സ് (എം)ന് വേണ്ടി മത്സരരംഗത്തിറങ്ങുന്നവരുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏറെ പ്രതീക്ഷയുളവാക്കുന്നതാണെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. LDF ല്‍ എത്തിയ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും 13 സീറ്റാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍.ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫസര്‍ കെ.ഐ.ആന്റണി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്, പിറവത്ത് ജില്‍സ് പെരിയപുറം, കുറ്റ്യാടിയില്‍ മുഹമ്മദ് ഇക്ബാല്‍, ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം, ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പായി.
കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജോ സക്കറിയാസ് കുതിരവേലിയോ, റാന്നിയില്‍ എന്‍.എം രാജുവോ പ്രമോദ് നാരായണനോ മത്സര രംഗത്തിറങ്ങും. റാന്നിയിലും കടുത്തുരുത്തിയിലും മാത്രമാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഉടന്‍ തന്നെ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരം