NewsThen Special
പൊന്നാനിയിൽ സിപിഐഎം സ്ഥാനാർഥി മാറുമോ? ഇന്ന് വൈകീട്ട് നിർണായക യോഗം
പി നന്ദകുമാറിനെയാണ് പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്

സിപിഐഎം സിറ്റിംഗ് സീറ്റ് ആയ പൊന്നാനിയിൽ നിർണായക നീക്കങ്ങൾ.ടി എം സിദ്ധിഖിനെ സ്ഥാനാർഥി ആക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.ഭൂരിപക്ഷം ലോക്കൽ കമ്മിറ്റികളും സിദ്ധിഖിനെ സ്ഥാനാർഥി ആക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
പി നന്ദകുമാറിനെയാണ് പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പൊന്നാനിയിൽ സിദ്ധിഖിനെ സ്ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു.
ഇന്ന് വൈകീട്ട് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ ആണ് നടക്കുന്നത്. അതേസമയം പ്രതിഷേധങ്ങളിൽ തനിക്ക് പങ്കില്ലെന്നു സിദ്ധിഖ് വ്യക്തമാക്കി.