Pravasi

വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവാസി ദമ്പതികള്‍ക്ക് വിവാഹമോചനം

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളായ ദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹമോചനം. മുംബൈ സ്വദേശികളായ ദമ്പതികള്‍ക്കാണ് ബാന്ദ്ര കുടുംബകോടതി പതിവ് നടപടികളില്‍ ഇളവു നല്‍കി വിവാഹ മോചനം അനുവദിച്ചത്. രണ്ടര വര്‍ഷത്തിലേറെയായി വിദേശത്ത് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.

2002ലാണ് മുംബൈയില്‍ പ്രത്യേക വിവാഹ നിയമപ്രകാരം ഇരുവരും വിവാഹിതരായത്. പിന്നീട് ഇരുവരും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം 3 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് ബാലിയിലും ഭാര്യ ദുബൈയിലുമായിട്ടായിരുന്നു താമസം. ലോക്ഡൗണ്‍ കാലമായതോടെയാണ് ബന്ധം വേര്‍പെടുത്തുന്നതിനെ പറ്റി ഇരുവരും ചിന്തിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രങ്ങള്‍ കാരണം നാട്ടിലെത്താന്‍ പറ്റാത്ത സ്ഥിതിയായി. ഭര്‍ത്താവിന്റെ രേഖകള്‍ ആദ്യം തരാന്‍ ബാലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ്സമതിച്ചെങ്കിലും പിന്നീട് അനുകൂലമാവുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹമോചന അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സിലിങ്ങിന് വിധേയമായിരുന്നു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെ തന്നെ ഇരുവരും കോടതിയില്‍ ഹാജരായി അന്തിമ തീരുമാനം അറിയിക്കുകയായിരുന്നു. വിവാഹമോചന ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നതിന് മുമ്പ് 6 മാസം ഇളവ് വേണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലവും ഇരുവരും രണ്ടര വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിച്ചതും കണക്കിലെടുത്ത് മറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker