LIFEMovie

‘ഞാനുദ്ദേശിച്ച പോലെയല്ല മമ്മൂക്ക ക്ലൈമാക്‌സില്‍ ചെയ്തത് ,പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത് തന്നെയായിരുന്നു ശരിയെന്നു തോന്നി’: ജോഫിന്‍ ടി ചാക്കോ

മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം മാര്‍ച്ച് 11 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ തിയേറ്ററുകളിലും സെക്കന്‍ഡ് ഷോ ഇല്ലാത്തതു കൊണ്ടും, ദുബായ് , സൗദി , ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് കൊണ്ടും ‘ദി പ്രീസ്റ്റി’ന്റെ റിലീസ് നേരത്തെ മാറ്റിവച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പ്രേക്ഷകരോട് മനസ് തുറന്നിരിക്കുകയാണ്. ‘ഞാനുദ്ദേശിച്ച പോലെയല്ല മമ്മൂക്ക ക്ലൈമാക്‌സില്‍ ചെയ്തത് , പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത് തന്നെയായിരുന്നു ശരിയെന്നു തോന്നി.ക്ലൈമാക്‌സില്‍ മലയാളത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത ചില ശബ്ദ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് . അത് കൃത്യമായി ലഭിക്കാന്‍ മികച്ച തീയറ്ററുകളില്‍ തന്നെ സിനിമ കാണണം. മമ്മൂക്കയെ മാസ്സാക്കാന്‍ പ്രത്യേകം ഒന്നും ചെയ്തിട്ടില്ല. പക്ഷേ … കഥക്ക് പറ്റുന്നിടത്ത് ഞാന്‍ ആവുമ്പോലെ ഒരു ഫാന്‍ ബോയിയായി ചെയ്തിട്ടുണ്ട്’ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞു

മാര്‍ച്ച് 4ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ആയിരുന്നു മാറ്റി വച്ചത്. ത്രില്ലര്‍ ചിത്രമായ ‘ദി പ്രീസ്റ്റ്’ ഒരു കുടുംബ ചിത്രം കൂടിയായത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും, അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്നും സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചത്. ലോകത്ത് പലയിടത്തും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് ലോകം മുഴുവന്‍ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം എന്ന ആഗ്രഹം നടക്കാത്തത് കൊണ്ടുമാണ് റിലീസ് മാറ്റുന്നതെന്നും സംവിധായകന്‍ കുറിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ സിനിമയ്ക്ക് അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിനെപ്പറ്റിയുള്ള പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നത്. പ്രീസ്റ്റിന് പിന്നാലെ മമ്മുട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രവും തീയേറ്ററിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker