
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തിരിച്ചുവരാമെന്നു രാഹുൽ ഗാന്ധി. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അധികകാലം ബിജെപിയിൽ നിൽക്കാൻ ആവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ ആണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
പദവി മോഹിച്ച് ബിജെപിയിൽ പോയതാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം പിൻബെഞ്ചിലാണ്.കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ ഭാവി മുഖ്യമന്ത്രിയാണ്.മധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കാൻ ആണ് ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ കൂടെകൂട്ടിയത്. ആവശ്യം കഴിഞ്ഞപ്പോൾ അദ്ദേഹം കറിവേപ്പില ആയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.