IndiaNEWS

രാജ​സ്ഥാ​നി​ൽ അ​ശോ​ക് ഗലോ​ട്ടി​ന്‍റെ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 30 മ​ന്ത്രി​മാരെന്നു സൂചന

രാജ​സ്ഥാ​നി​ൽ അ​ശോ​ക് ഗലോ​ട്ടി​ന്‍റെ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 30 മ​ന്ത്രി​മാ​രു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. ഇ​തി​ൽ‌ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ ക്യാ​മ്പി​ലെ അ​ഞ്ച് പേ​രും ഉ​ണ്ടാ​കും. പു​നഃ​സം​ഘ​ട​ന​യി​ൽ 15 പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​വ​രി​ൽ നാ​ല് പേ​ർ ജൂ​നി​യ​ർ മ​ന്ത്രി​മാ​രാ​യി​രി​ക്കും. പൈ​ല​റ്റി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഹേ​മ​രം ചൗ​ധ​രി, വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ഷ് മീ​ണ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബ്രി​ജേ​ന്ദ്ര സിം​ഗ് ഓ​ല​യും മു​രാ​രി ലാ​ൽ മീ​ണ​യും സ​ഹ​മ​ന്ത്രി​മാ​രാ​കും.

സ​ച്ചി​നൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഗലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ഷ് മീ​ണ എ​ന്നി​വ​രു​ടെ തി​രി​ച്ചു​വ​ര​വി​നും പു ​നഃ​സം​ഘ​ട​ന വ​ഴി​യൊ​രു​ക്കി. പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ വി​ശ്വേ​ന്ദ്ര സിം​ഗ് ടൂ​റി​സ​വും ദേ​വ​സ്വ​വും കൈ​കാ​ര്യം ചെ​യ്യും. മീ​ണ​യ്ക്കു ഭ​ക്ഷ്യ​വ​കു​പ്പാ​ണ് ന​ൽ​കു​ക.

Back to top button
error: