Big Breaking
എല്ലാം അതിൽ ഉണ്ടല്ലോ, മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചു എന്ന് മൊഴി നൽകിയ സിജി വിജയന്റെ ആദ്യ പ്രതികരണം-NT Exclusive
ചോദ്യം ചെയ്യുന്ന സമയത്ത് ഇഡി ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും സ്വപ്നയെ ഫോഴ്സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് സിജി വിജയന്റെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന് മൊഴി നൽകിയ വനിതാ പോലീസ് ഓഫീസറുടെ ആദ്യപ്രതികരണം NewsThen- ന്.എല്ലാം അതിൽ ഉണ്ടല്ലോ എന്നും കൂടുതൽ തനിക്ക് പ്രതികരിക്കാൻ ആവില്ലെന്നും സിജി വിജയൻ പറഞ്ഞു. സിജി വിജയന്റെ വാക്കുകളിലേക്ക് –
ചോദ്യം ചെയ്യുന്ന സമയത്ത് ഇഡി ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും സ്വപ്നയെ ഫോഴ്സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് സിജി വിജയന്റെ മൊഴി. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് സ്വപ്നയോട് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത് താൻ കേട്ടു എന്നും സിജി വിജയൻ പറയുന്നു.
സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴിനൽകിയത്.