KeralaNEWS

യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തമെന്ന് മുഖ്യമന്ത്രി

സാധാരണ വഴിവിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്

യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന്റെ പ്രവർത്തനത്തിൽ വന്ന കുറവുകളാണ് സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ ശ്രമിക്കുക. എന്നാൽ ആ വഴിക്കല്ല കേരളത്തിലെ പ്രതിപക്ഷം ഇപ്പോൾ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ ആണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

സാധാരണ വഴിവിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്.യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തം രൂപപ്പെട്ടു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ചേർന്ന് സർക്കാരിനെതിരെ ഇല്ലാക്കഥകൾ മെനയുകയാണ്. ബിജെപി നേതാവ് രാവിലെ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വൈകീട്ട് പറയുന്നത്.സ്വർണക്കടത്ത് കണ്ടെത്തേണ്ട കസ്റ്റംസ് കേന്ദ്രത്തിന്റെ കീഴിലാണ്. നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണത്തിനായി സംസ്ഥാനം തന്നെ കേന്ദ്രത്തിന് കത്തയച്ചു.

എന്നാൽ കള്ളക്കടത്തിലെ കുറ്റവാളികളെ പിടികൂടാനായിരുന്നില്ല താത്പര്യം. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചെന്നാരോപിച്ചു. ഇല്ലെന്ന് വ്യക്തമാക്കിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെയാണ്.ആദ്യ ഘട്ടത്തിൽ അന്വേഷണം നല്ല നിലയിലാണ് നടന്നത് . ഈ വിഷയത്തിൽ സംസ്ഥാനത്തിന് ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എല്ലാ കാര്യങ്ങളും ചെയ്യണ്ടത് കേന്ദ്രമാണെന്നും പിണറായി വിജയൻ വിശദീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker