KeralaNEWS

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇ ഡി പ്രേരിപ്പിച്ചു എന്ന മൊഴി കൊടുത്തത് സിജി മാത്രമല്ല, സമാനമായ മൊഴി ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസ് ഉദ്യോഗസ്ഥർ കൂടി നൽകിയതായി സൂചന

സംഘം എസ്കോർട്ട് പോയ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തിട്ടുണ്ട്

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചെന്ന് വനിതാ പോലീസ് ഓഫീസർ സിജി വിജയൻ മൊഴിനൽകിയിരുന്നു. സ്വപ്നയ്ക്ക് എസ്കോർട്ട് പോയ വനിതാ പോലീസ് ഓഫീസർ ആണ് സിജി വിജയൻ.

ഇനിയൊരു ഉന്നതനെ കൂടി ഇവിടെ കൊണ്ടിരുത്തുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത് താൻ കേട്ടു എന്ന് സിജി മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നത് അന്വേഷിക്കുന്ന സംഘത്തിനാണ് സിജി മൊഴി നൽകിയത്.

സംഘം എസ്കോർട്ട് പോയ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തിട്ടുണ്ട്. മൂന്നു പൊലീസ് ഉദ്യോഗസ്ഥർ കൂടി സമാനമായ മൊഴി നൽകി എന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker