KeralaNEWS

യു.ഡി.എഫിന് പിന്തുണ: സേവ് കേരള ഫോറം

പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കേരള സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മോൻസ് ജോസഫ്, എം കെ മുനീർ ,അനൂപ്‌ ജേക്കബ് തുടങ്ങിയ നേതാക്കൾക്കൊപ്പം നിർദ്ദിഷ്ട പാത കടന്നു പോകുന്ന മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് നിയമ സഭാ തെരഞ്ഞെടുപ്പിൽ പരസ്യ പിൻതുണ നൽകാൻ സെമിഹൈസ്പീഡ് പാതയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടെണ്ടി വരുന്നവരുടെ സംഘടനയായ ‘സേവ് കേരള ഫോറം’ തീരുമാനിച്ചു.

അഡ്വ വിനോ വാഴയ്ക്കൻെറ അദ്ധ്യക്ഷതയിൽ ചേർന്ന സേവ് കേരള ഫോറം സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ അനിൽകുമാർ മുള്ളനയ്ക്കൽ പ്രമേയം അവതരിപ്പിച്ചു. ടി.എസ്.അൻസാരി ,അലക്സ് മണവാളൻ, സുനിൽ ഘോഷ്, സുരേഷ് തൂമ്പുങ്കൽ , എന്നിവർ പ്രസംഗിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker