IndiaNEWS

പട്ടാളത്തിൽ എത്ര വനിതാ ഓഫിസർമാർ ഉണ്ട്?

2018 ൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പട്ടാളത്തിൽ സ്ത്രീകളുടെ എണ്ണം കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കുകയുണ്ടായി

2018 ൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പട്ടാളത്തിൽ സ്ത്രീകളുടെ എണ്ണം കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കുകയുണ്ടായി. 2020 ജൂലൈ 3 നു ലഡാക്കിൽ ജവാൻമാരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ഇത് വീണ്ടും ഉന്നയിച്ചു.

എന്നാൽ പട്ടാളത്തിൽ വനിതാ ഓഫീസർമാരുടെ എണ്ണം കൂടിയോ? ആനുപാതികമായി കൂടിയില്ല എന്നാണ് ഒരു ദേശീയ മാധ്യമം നൽകിയ വിവരാവകാശ അപേക്ഷയിൻമേൽ ഉള്ള മറുപടി വ്യക്തമാക്കുന്നത്.

2020 ജൂലൈ 1 വരെയുള്ള കണക്കെടുത്താൽ പട്ടാളത്തിൽ ആകെ 1,672 വനിതാ ഓഫീസർമാർ മാത്രമാണുള്ളത്. ഇതിൽ 85 പേർ മാത്രമാണ് പെർമനൻറ് കമ്മീഷന്റ് ഓഫീസർമാരായിട്ടുള്ളത്.

ഇന്ത്യൻ പട്ടാളത്തിന്റെ പ്രധാനപ്പെട്ട ഒരു യൂണിറ്റിനേയും വനിതാ ഓഫീസർമാർ നയിക്കുന്നില്ല എന്നാണ് ഒരു ചോദ്യത്തിനുത്തരമായി ഇന്ത്യൻ ആർമി മറുപടി നൽകിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker