KeralaLead NewsNEWS

കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി

കോഴിക്കോട്: കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, ഇനി കിറ്റ് നല്‍കില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്, ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്.

വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല. ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ നടത്തിയ പ്രതികരണം. എന്നാല്‍ അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കുമെന്നാണ് ഇപ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത്.

Back to top button
error: