LIFEMovie

ആവേശമമായി സൈനയുടെ ട്രെയിലര്‍

പ്രശസ്ത ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സൈന’ എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ഹി. പരിണീതി ചോപ്രയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സൈനയെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന്‍ അമോല്‍ ഗുപ്തെയാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

സ്റ്റാന്‍ലി കാ ഡബ്ബ, ഹവ ഹവായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമോല്‍ ഗുപ്തെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൈന. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തീയേറ്ററിലെത്തും. 2020 സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് സാഹചര്യത്തില്‍ മുന്നോട്ട് നീക്കി വെക്കുകയായിരുന്നു. മാനവ് കൗവ്വല്‍, പരേഷ് റാവല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന്‍ അയ്യങ്കര്‍, അമിതോഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അമാല്‍ മാലിക്കാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker