NewsThen Special
മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി പി സാനു
എ പി അബ്ദുള്ളക്കുട്ടി ആണ് ബിജെപി സ്ഥാനാർഥി

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിപി സാനു എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായി. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആണ് വി പി സാനു.
പാർട്ടി ഏൽപ്പിച്ച ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും എന്ന് സാനു പ്രതികരിച്ചു. ജനങ്ങളെയും അവരുടെ ശക്തിയെയും വില കുറച്ചു കണ്ടതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് വിപി സാനു കൂട്ടിച്ചേർത്തു. എ പി അബ്ദുള്ളക്കുട്ടി ആണ് ബിജെപി സ്ഥാനാർഥി.
12 ലക്ഷമാണ് മലപ്പുറം മണ്ഡലത്തിലെ മൊത്തം വോട്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതിൽ പകുതിയോളം പി കെ കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. 2,60,153 വോട്ടുകളായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.