KeralaNEWS

ഇ ശ്രീധരന് പകരം സഞ്ജു സാംസൺ കേരളത്തിന്റെ പുതിയ പ്രതീകം

കെ എസ് ചിത്ര ഐക്കണായി തുടരും

കേരള ഐക്കൺ സ്ഥാനത്തുനിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് ഈ മാറ്റം. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കൺ ആയി തിരഞ്ഞെടുത്തു. നേരത്തെ ഐക്കൺ ആയിരുന്ന കെ എസ് ചിത്ര ഐക്കണായി തുടരും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻറെ പോസ്റ്ററുകളിൽ നിന്ന് ഇ ശ്രീധരന്റെ ചിത്രം നീക്കം ചെയ്യും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കൺ ഇ ശ്രീധരനും കെ എസ് ചിത്രയും ആയിരുന്നു.

ശ്രീധരൻ ഒരു രാഷ്ട്രീയപാർട്ടിയിൽ ചേർന്നതിനാൽ സ്വാഭാവികമായുള്ള നടപടിയാണ് ഇത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker