BooksTRENDING

പദ്മരാജൻ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

2020ൽ മലയാളത്തിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥ കളാണ് ചെറുകഥാ പുരസ്കാരത്തിന് പരിഗണിക്കുക

തിരുവനന്തപുരം:പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. മികച്ച സംവിധായകൻ, (25000 രൂപ, ശില്പം, പ്രശസ്തി പത്രം) മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം, പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങൾ. 2020ഇൽ സെൻസർചെയ്ത സിനിമകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
DVD/ ബ്ലു റേഡിസ്ക്ക് /പെൻഡ്രൈവ് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് അയക്കേണ്ടത്. 2020ഇൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവൽ പുരസ്കാരത്തിന് പരിഗണിക്കുക. (20000രൂപ, ശില്പം, പ്രശസ്തി പത്രം) നോവലുകളുടെ മൂന്ന് കോപ്പികൾ അയക്കേണ്ടതാണ്.

2020ൽ മലയാളത്തിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥ
കളാണ് ചെറുകഥാ പുരസ്കാരത്തിന് പരിഗണിക്കുക (15000രൂപ, ശില്പം, പ്രശസ്തി പത്രം)
ചെറുകഥയുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്.
സംവിധായകൻ, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ലഘു
ബയോഡേറ്റയും ഒരു ഫോട്ടോയും അയക്കേണ്ടതാണ്.
അയച്ചുകിട്ടുന്ന രചനകളോ സിനിമയോ തിരിച്ചയക്കുന്നതല്ല.
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 10. അയക്കേണ്ട
വിലാസം പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി, പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്‌, വിജയ ശ്രീ, 1(3)സി എസ് എം നഗർ, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, ഫോൺ: 9544053111

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker