KeralaNEWS

മന്ത്രി എ കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം; സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടനുബന്ധിച്ച് നേതാക്കളുടെ രാജിപ്രഖ്യാപനം ശക്തമാകുന്നു. മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും എലത്തൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി എസ് പ്രകാശന്‍ രാജിവെച്ചു. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രകാശന്‍ വ്യക്തമാക്കി.

അതിനിടെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ എന്‍സിപിയുടെ യുവജന വിഭാഗവും രംഗത്തെത്തി. ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ സാന്നിധ്യത്തില്‍ എന്‍വൈസി പ്രമേയം പാസാക്കി.

എന്‍സിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന് എന്‍വൈസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗൗരവമുള്ള പരാതി നല്‍കിയിട്ടുണ്ടെന്നും പക്ഷേ നേരത്തെ പരാതികള്‍ അറിയിക്കേണ്ടതായിരുന്നുവെന്നുമായിരുന്നു ടി പി പിതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.

അതേസമയം, കോഴിക്കോട് പാവങ്ങാടും എലത്തൂരിലും ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം. ഫോണ്‍ വിളി വിവാദം മറക്കരുത്, സേവ് എന്‍സിപി എന്ന പേരുകളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉയര്‍ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker