Big Breaking
തരൂരിൽനിന്ന് പി കെ ജമീലയെ ഒഴിവാക്കി, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർണായക തീരുമാനം
ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് പരിഗണിച്ചു കൊണ്ടായിരുന്നു ഈ തീരുമാനം

തർക്കം നിലനിൽക്കുന്ന സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രി എ കെ ബാലൻറെ ഭാര്യ ഡോക്ടർ പി കെ ജമീലയെ തരൂരിൽ മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് പരിഗണിച്ചു കൊണ്ടായിരുന്നു ഈ തീരുമാനം.
കോങ്ങാട് മത്സരിപ്പിക്കാൻ ഇരുന്ന പി പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ ശാന്തകുമാരി ആകും കോങ്ങാട് സ്ഥാനാർത്ഥി.
അരുവിക്കര മണ്ഡലത്തിൽ ജി സ്റ്റീഫൻ തന്നെ എന്ന് ഉറപ്പായി. പൊന്നാനിയിൽ പി നന്ദകുമാറിനെ സ്ഥാനാർഥിത്വത്തിലും തീരുമാനമായി.