KeralaNEWS

ട്വന്റി 20ക്ക് ശ്രീനിവാസന്റെ പിന്തുണ

ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു

ട്വന്റി 20യ്ക്ക് പരസ്യ പിന്തുണ അറിയിച്ച് നടൻ ശ്രീനിവാസൻ. സംഘടന കേരളമാകെ സജീവമായാൽ താൻ അംഗത്വം എടുക്കുമെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസൻ ട്വന്റി20 സ്ഥാനാർത്ഥിയാകുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.

ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. ട്വന്റി20 ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലാണ് മത്സരിക്കുന്നത്. അതിൽ വിജയിക്കുകയാണെങ്കിൽ അവർ കേരളം മുഴുവൻ പ്രവർത്തനം സജീവമാക്കുമെന്ന് വിശ്വസിക്കുന്നു.ആ ഘട്ടത്തിൽ താൻ ട്വന്റി 20 യിൽ ചേർന്ന് പ്രവർത്തിക്കും എന്ന് ശ്രീനിവാസൻ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker