NewsThen Special

നിയമസഭാ തെരഞ്ഞെടുപ്പിലെ ജംബോ സ്ഥാനാർത്ഥിപ്പട്ടിക: ഹൈക്കമാന്‍ഡിന് അതൃപ്തി

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയപ്പട്ടിക ചുരുക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി അറിയിച്ചു. സംസ്ഥാന ഘടകത്തിന്റെ സാധ്യത പട്ടികയില്‍ ഓരോ മണ്ഡലത്തിലും നാലും അഞ്ചും പേരാണ് ഇടം പിടിച്ചിട്ടുള്ളത്. ഇതാണ് ഹെക്കമാന്‍ഡിനെ ചൊടിപ്പിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്‌.കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. അടിയന്തിരമായി സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കി വൈകുന്നരത്തെ കമ്മിറ്റിക്കെത്താന്‍ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..

സ്ക്രീനിംഗ് കമ്മിറ്റി രൂപം നല്‍കുക 92 സീറ്റുകളിലെ അന്തിമ പട്ടികയായിരിക്കും. എല്ലാ സിറ്റിംഗ് എം.എല്‍.എമാര്‍ക്കും നിലവിലെ സീറ്റ് നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കെ.സി ജോസഫിന്റെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇരിക്കൂറിന് പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെ സി ജോസഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ അതേ സമയം കെ.സി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker