IndiaNEWS

തമിഴ്നാട്ടിൽ സിപിഐഎമ്മിനും സിപിഐയ്ക്കും ആറ് സീറ്റുകൾ വീതം നൽകി ഡി എം കെ

ബിജെപി -എഐഎഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം

തമിഴ്നാട്ടിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഡിഎംകെയും സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയായി. സിപിഎമ്മിനും സിപിഐയ്ക്കും ആറ് സീറ്റുകൾ വീതം നൽകും.

ഇത് സംബന്ധിച്ച ധാരണാപത്രം ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും സി പി ഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും തമ്മിൽ ഒപ്പുവച്ചു.

ബിജെപി -എഐഎഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ധാരണാപത്രം ഒപ്പ് വച്ച ശേഷം കെ ബാലകൃഷ്ണൻ പറഞ്ഞു. തമിഴ്നാട്ടിൽ ബിജെപിക്ക് ഒരു സീറ്റും ലഭ്യമാക്കാതിരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker