KeralaNEWS

ദേശാടനക്കിളിയെ കെട്ടി ഇറക്കരുത്, കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റർ

"ചെങ്ങന്നൂരിൽ പാർട്ടിയെ നശിപ്പിച്ച ദേശാടനക്കിളിയാണ് വിഷ്ണുനാഥ്"

കൊല്ലം മണ്ഡലത്തിൽ പി സി വിഷ്ണുനാഥിനെ കെട്ടി ഇറക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചെങ്ങന്നൂരിൽ പാർട്ടിയെ നശിപ്പിച്ച ദേശാടനക്കിളിയാണ് വിഷ്ണുനാഥ് എന്നും പോസ്റ്റർ പറയുന്നു.

ബിന്ദു കൃഷ്ണയാണ് അനുയോജ്യമായ സ്ഥാനാർഥി എന്നും പോസ്റ്ററിൽ പറയുന്നു. ആരാണ് പോസ്റ്റർ പതിപ്പിച്ചത് എന്ന് വ്യക്തമല്ല. ഡി സി സിക്ക് മുമ്പിലും ആർഎസ്പി ഓഫീസിന് മുമ്പിലും പോസ്റ്റർ ഉണ്ട് .

കഴിഞ്ഞ തവണ എ ഗ്രൂപ്പ് മത്സരിച്ച സീറ്റാണ് കൊല്ലം. ഇത്തവണയും ഗ്രൂപ്പ് പ്രതിനിധി അവിടെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തർക്കം ഗ്രൂപ്പ് പോരിലേക്ക് നീങ്ങുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker