LIFEMovie

അമേരിക്കൻ വസ്ത്രധാരണത്തെ വിമർശിച്ച് കങ്കണ, പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

സംസ്കാരം പഠിപ്പിക്കാൻ ഏറ്റവും ഉത്തമ കങ്കണ തന്നെയാണെന്ന് അവർ പരിഹസിച്ചു.

ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ചുള്ള നടി കങ്കണയുടെ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. ” പണ്ടുകാലത്ത് സ്ത്രീകൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഉയർത്തിപ്പിടിച്ചവർ ആയിരുന്നു. എന്നാൽ ഇന്ന് കീറിയ ഡിസൈനിലുള്ള അമേരിക്കൻ ജീൻസും രാഗ്സും ധരിച്ച് പ്രതിനിധാനം ചെയ്യുന്നത് അമേരിക്കൻ വിപണിയെയാണ് ” കങ്കണ ട്വിറ്ററിൽ കുറിച്ചു.

1885 ലെ ഇന്ത്യ,ജപ്പാൻ,സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വനിതാ ഡോക്ടർമാരുടെ ചിത്രമാണ് കങ്കണ പങ്കുവച്ചത്. അവർ ധരിച്ചിരിക്കുന്നത് അവരുടെ പരമ്പരാഗത വസ്ത്രം ആണെന്നതാണ് കങ്കണയെ പുളകം കൊള്ളിച്ചത്.

എന്നാൽ ഈ ട്വീറ്റിനു താഴെ കടുത്ത വിമർശനമാണ് ഉയരുന്നത്.സംസ്കാരം പഠിപ്പിക്കാൻ ഏറ്റവും ഉത്തമ കങ്കണ തന്നെയാണെന്ന് അവർ പരിഹസിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker