Pravasi

ബുർഖ നിരോധിച്ച് നിയമം പാസാക്കി സ്വിറ്റ്സർലൻഡ്

ഇതോടെ യൂറോപ്പിൽ ബുർഖ നിരോധിച്ച രാജ്യങ്ങളുടെ എണ്ണം മൂന്നായി

ഫ്രാൻസിനും ഡെൻമാർക്കിനും പിന്നാലെ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രങ്ങൾ സ്വിറ്റ്സർലൻഡും നിരോധിച്ചു. ഇതോടെ യൂറോപ്പിൽ ബുർഖ നിരോധിച്ച രാജ്യങ്ങളുടെ എണ്ണം മൂന്നായി.

റഫറണ്ടം നടത്തിയാണ് തീരുമാനം. 51. 2 ശതമാനം പേർ ബുർഖ നിരോധനത്തെ പിന്തുണച്ചു. സ്വിസ് പീപ്പിൾസ് പാർട്ടി എന്ന തീവ്രവലതുപക്ഷ പാർട്ടിയാണ് ഈ നിർദേശം കൊണ്ടുവന്നത്. പ്രതിഷേധ സമരങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന മാസ്കുകൾക്കും നിരോധനമുണ്ട്.

ഇസ്ലാമിനെതിരെയുള്ള വിവേചനം ആണ് ഇത് എന്നാണ് ഇസ്ലാമിക സംഘടനകൾ പറയുന്നത്. ഏതു വസ്ത്രം ധരിക്കണമെന്ന് ഭരണകൂടം അനുശാസിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അടയാളം അല്ല എന്നിവർ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker