KeralaLead NewsNEWS

പ്രമുഖ സീരിയല്‍ നടിയുടെ വീട്ടില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെറുകുന്ന്: പ്രമുഖ സീരിയല്‍ നടി ശ്രീകലയുടെയും സഹോദരി അഡ്വ. ശ്രീജയ ശശിധരന്റെയും വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു. കണ്ണപുരം ഇടക്കേപ്പുറം വടക്കുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 15-നായിരുന്നു സംഭവം. വീടിന്റ പിറകുവശത്തെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.

കിടപ്പുമുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വര്‍ണമാലയും വളകളും ഉള്‍പ്പെടെയുള്ള അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. അഡ്വ. ശ്രീജയയും പിതാവും ജോലിക്ക് പോയി 15-ന് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: