
വിഴിഞ്ഞം തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകളിൽ പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന്. അനധികൃത ആശയവിനിമയ ഉപകരണങ്ങളും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അക്ഷര ദുവാ,ചതുറാണി 03,ചതുറാണി 08 എന്നീ ബോട്ടുകളാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. സംശയാസ്പദമായി കടലിൽ കണ്ട ശ്രീലങ്കൻ ബോട്ടുകളെ കോസ്റ്റ് ഗാർഡ് സംഘം പിന്തുടരുകയായിരുന്നു.
മൂന്നു ബോട്ടുകളിൽ ആയി 19 പേരുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കടത്തലാണ് ഉദ്ദേശം എന്ന് മനസ്സിലായത്.
200 കിലോ ഹെറോയിൻ, 60 കിലോ ഹാഷിഷ് എന്നീ മയക്കു മരുന്നുകളാണ് പാകിസ്ഥാൻ ബോട്ടിൽ നിന്ന് ശ്രീലങ്കൻ ബോട്ടിലേയ്ക്ക് കൈമാറിയത്. കോസ്റ്റ്ഗാർഡിനെ കണ്ടതോടെ മയക്കുമരുന്ന് പാക്കറ്റുകൾ കടലിൽ എറിഞ്ഞു എന്നാണ് ബോട്ടിലുണ്ടായിരുന്നവർ മൊഴി നൽകിയത്.