
പാലക്കാട് തരൂർ മണ്ഡലത്തിൽ മന്ത്രി എ കെ ബാലൻറെ ഭാര്യ ഡോക്ടർ പി കെ ജമീല മത്സരിക്കില്ല. ഡിവൈഎഫ്ഐ നേതാവ് ടിപി സുമോദ് ആകും ഇവിടെ സ്ഥാനാർഥി.
ഇന്ന് ചേർന്ന പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് -ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം. നേരത്തെ പി കെ ജമീലയുടെ പേര് തരൂർ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.
കോങ്ങാട് മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്ന പേരായിരുന്നു സുമോദിന്റേത്. പാലക്കാട് ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ അഡ്വ കെ ശാന്തകുമാരി കോങ്ങാട് മത്സരിക്കും.