
കളമശ്ശേരി മജിസ്ട്രേട്ടിൻെറ അപക്വവും, നീതിബോധത്തിന് നിരക്കാത്തതുമായ നടപടികളെ സംബന്ധിച്ച് എറണാകുളം ബാർ അസ്സോസിയേഷൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി എന്നിവർക്ക് പരാതി നൽകും. അഡ്വ. തീർത്ഥ വേണുഗോപാലിന് എല്ലാവിധ പിന്തുണയും
നലകാൻ തീരുമാനിച്ചു.
മജിസ്ട്രേട്ടിൻ്റെ തെറ്റായ നടപടിക്കെതിരെ ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുന്നതിന് കളമശ്ശേരി ബാർ അസ്സോസിയേഷൻ പ്രസിഡണ്ട് മുജീബറഹ്മാൻ ആലുവ ബാർ അസ്സോസിയേഷൻ പ്രസിഡണ്ട് ജോൺസൺ എം.പി, ബാർ കൗൺസിൽ ട്രഷറാർ കെ.കെ നസീർ എന്നിവരുമായ് ചർച്ച നടത്തി. ഭാവി പ്രവർത്തങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. മജിസ്ട്രേട്ടിനെതിരെ നടപടിയെടുക്കാൻ എറണാകുളം ബാർ അസ്സോസിയേഷൻ, അധികാരികളോട് ആവശ്യപ്പെട്ടു.
ഇതിന് മുൻപ് സമാനമായ പരാതികളിൽ ബാർ അസ്സോസിയേഷൻ ശക്തമായി ഇടപെട്ടിട്ടുള്ളതാണ്. അഡ്വ. ജിയാ മത്തായി കണ്ടത്തിൽ, കളമശ്ശേരി മജിസ്ട്രേട്ടിൻ്റെ പെരുമാറ്റത്തിലുടെ തനിക്കു നേരിട്ട മാനഹാനിയെക്കുറിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്കേട്ടിന് പരാതി നൽകിയിട്ടുണ്ട്. അഭിഭാഷകവൃത്തിയിൽ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പ്രാക്ടീസ് ഉള്ളവർക്ക് മാത്രം ടെസറ്റ് എഴുതാൻ പാടുള്ളു എന്ന വിവരം പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഈ ആവശ്യം ഒരു നിവേദനമായി നൽകും.
ജില്ലയുടെ ചാർജുള്ള ഹൈക്കോടതി ജഡ്ജിക്കും, രജിസ്ട്രാറിനും സി.ജെ.എമ്മിനും, ജില്ലാ ജഡ്ജിക്കും നാളെ പരാതി നേരിട്ട് നൽകും.എറണാകുളം ബാർ അസ്സോസിയേഷൻ, ഈ വിഷയത്തിൽ അഭിഭാഷക സുഹൃത്തുക്കളുടെ സഹകരണം അഭ്യർത്ഥിച്ചു.