KeralaNEWS

‘ചെരുപ്പടയാളം’ ഭീതിയൊഴിയാതെ കൊട്ടിയം സ്വദേശികള്‍

പെണ്‍കുട്ടികളുള്ള വീടിന് മുന്‍പില്‍ എണ്ണത്തിന് അനുസരിച്ച് പാദരക്ഷകള്‍ ഉപേക്ഷിക്കുന്ന സംഭവത്തില്‍ തുമ്പൊന്നും കിട്ടാതെ കൊട്ടിയം പോലീസ്. വീടിന് മുന്‍പില്‍ ചെരുപ്പ് വെച്ചിട്ട് പോവുന്നവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കാതിരിക്കുന്ന സാഹചര്യത്തില്‍ പരിസരവാസികളാകെ ഭയത്തിലാണ്. കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് പ്രദേശങ്ങളിലായാണ് ഈ ചെരുപ്പടയാളം സംഭവം അരങ്ങേറുന്നത്. പെണ്‍കുട്ടികളുള്ള വീടിന് മുന്‍പിലാണ് ഇത്തരം പുതിയ ചെരുപ്പുകള്‍ കാണപ്പെട്ടത്. വീട്ടിലെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകള്‍ കാണുന്നതെന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ മോഷണസംഘം വീടുകള്‍ക്ക് അടയാളം ഇടുന്നതിന്റെ മറ്റൊരു പതിപ്പാണോ ഇതെന്ന് നാട്ടുകാര്‍ ഭയക്കുന്നു

ഫെബ്രുവരി 2 നാണ് ആദ്യമായി ഇത്തരത്തില്‍ ചെരുപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരില്‍ ചിലരാണ് ഈ ചെരുപ്പടയാളം കണ്ടെത്തിയത്. പിന്നീട് പ്രദേശത്തെ പല വീടുകളുടേയും മുന്‍പിലായി ഇത്തരത്തില്‍ ചെരുപ്പടയാളം കണ്ടു തുടങ്ങിയതോടെയാണ് സംഭവത്തിന് പിന്നിലെ ദുരൂഹതയെപ്പറ്റി നാട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ആരെങ്കിലും ഉപേക്ഷിച്ചു പോയതാകമെന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നതെങ്കിലും പിന്നീട് സമാനമായ സംഭവം കൂടുതല്‍ വീടുകളില്‍ നടക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഓരോ ജോഡി ചെരുപ്പും വീടുകളുടെ മുന്‍പില്‍ കൃത്യമായി കൊണ്ടുവന്നു വെച്ച നിലയിലായിരുന്നു. സംഭവത്തെപ്പറ്റി പലതരം കഥകളാണ് നാട്ടില്‍ പ്രചരിക്കുന്നത്. കുട്ടികളില്ലാത്തവര്‍ സന്താന ഭാഗ്യത്തിനായി ചെയ്ത മന്ത്രവാദമാണെന്നു വരെ കഥകളിറങ്ങി. എന്നാല്‍ മാനസിക വൈകല്യമുള്ള ആരുടെയെങ്കിലും പണി ആയിരിക്കുമെന്ന് മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നത്

കട കാലിയാക്കിയ സാഹചര്യത്തില്‍ ആരെങ്കിലും നല്ല ഉദ്ദേശത്തോടെ ചെരുപ്പകള്‍ മറ്റുള്ളവര്‍ക്ക് നല്‍കിയതായിരിക്കാമെന്ന് ചിന്തിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ അത്തരത്തില്‍ കടകളൊന്നും അടുത്ത പ്രദേശത്ത് കാലിയാക്കിയിരുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു. മാത്രമല്ല ചെരുപ്പ് രാത്രി തന്നെ വീടുകള്‍ക്ക് മുന്‍പില്‍ കൊണ്ടു വെക്കുന്നതിന്റെ കാരണവും അജ്ഞാതമായി നിലനില്‍ക്കുന്നു. ചെരുപ്പിനുള്ളില്‍ എന്തെങ്കിലും അടയാളങ്ങളോ അസ്വഭാവികമായ സന്ദേശങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പെണ്‍കുട്ടികളുള്ള വീടിന് മുന്‍പില്‍ തന്നെയാണ് ചെരുപ്പ് ഉപേക്ഷിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വീട്ടുകാരെപ്പറ്റി നന്നായിട്ട് അറിയുന്ന ആരോ ഒരാള്‍ ഈ സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും ആക്ഷേപമുണ്ട്. പുലര്‍ച്ചേ സമയത്താണ് ചെരുപ്പുകള്‍ ഉപേക്ഷിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker